തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സൈബറിടങ്ങളില്‍ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോണ്‍?ഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ എത്രമാത്രം സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആര്‍ക്കെതിരെയും അങ്ങനെ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയില്‍ അവര്‍ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തില്‍ വരുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
കേരള മുഖ്യമന്ത്രിയോട് മൈക്ക് പോലും പ്രതിഷേധിക്കുന്ന കാഴ്ചയാണിപ്പോള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി എവിടെ പ്രസംഗിച്ചാലും മൈക്ക് പണിമുടക്കുന്നത് ഒരു പ്രതിഭാസമായി മാറി. ചിലപ്പോള്‍ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചു കളയുന്നു. കേടാകുന്ന മൈക്ക് നന്നാക്കുന്നതാണ് ജോസ് കെ മാണിയുടെ ഇപ്പോഴത്തെ പ്രധാന പരിപാടി. മൈക്ക് റിപ്പയറിങ് ജോസ് കെ മാണിക്ക് എല്‍ഡിഎഫ് നല്‍കുന്ന പാരിതോഷികമാണ്.
ഇടതുമുന്നണിയുടെ മറ്റൊരു പരിപാടിയിലും ജോസ് കെ മാണിക്ക് റോളില്ല. അതേസമയം, മൈക്ക് നന്നാക്കാന്‍ പോകാത്തയാളാണ് ബിനോയ് വിശ്വം. ഇനി അതിന്റെ പേരില്‍ ഉണ്ടാകാന്‍ പോകുന്നത് രാജ്യസഭാ സീറ്റ് തര്‍ക്കമാകും. മൈക്ക് നന്നാക്കുന്ന ജോസ് കെ മാണിക്കാണോ, മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ പിണറായി വിജയന്‍ രാജ്യസഭാ സീറ്റ് നല്‍കുകയെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.