ചൂടത്തെ തൊണ്ട വേദനയും, ചുമയും: മരുന്ന് കഴിച്ചിട്ടും ഫലമില്ലെങ്കിൽ ഇതൊന്ന് കഴിച്ചു നോക്കിയാലോ?

കാലാവസ്ഥ മാറുമ്പോൾ നിരവധി രോഗങ്ങൾ ശരീരത്തെ ബാധിക്കും. പ്രതിരോധ ശേഷി കുറവാണെങ്കിൽ രോഗനായ്ക്കൽ വളരെ പെട്ടന്ന് ശരീരത്തിലേക്ക് കടക്കുകയും പനി, ചുമ, തൊണ്ട വേദന പോലുള്ളവ സംഭവിക്കുകയും ചെയ്യും. വൈറസുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് റെസ്പിറേറ്ററി സിസ്റ്റത്തെയാണ്.

ചൂടാകുമ്പോൾ പലര്‍ക്കും തൊണ്ട വേദനയും, ചുമയും വരാറുണ്ട്. ചിലർക്ക് തൊണ്ട വേദന തുടങ്ങിയാൽ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാൻ പ്രധാന കാരണം. ചുമയും ഇത്തരത്തിൽ കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കാം. എന്നാൽ മരുന്ന് കുടിച്ചിട്ടും മാറ്റമില്ലാത്ത ചുമയും തൊണ്ട വേദനയും മാറാൻ ചില ഒറ്റ മൂലികൾ പരീക്ഷിക്കാവുന്നതാണ്

ചുക്ക് കാപ്പി

ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനയ്ക്കും, ചുമയ്‌ക്കും ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും.

നാരങ്ങ നീരും ചായ പൊടിയും

ഒരു ​ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടയ്ക്ക് വല്ല നല്ലതാണു

കട്ടൻ ചായയും, ഇഞ്ചിയും

കട്ടൻചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്.

വയമ്പ്

വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്.

കുരുമുളക് വെള്ളം

കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാൻ ഏറെ ​ഗുണകരമാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.

ഒറ്റമൂലി

ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. കൂടാതെ ചുക്ക്, കുരുമുളക്, എന്നി‌വ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്കും, ചുമയ്‌ക്കും വളരെ നല്ലതാണു.

Read More പുറമെ തേച്ചിട്ട് കാര്യമില്ല, വേണം ഈ ഭക്ഷണങ്ങൾ : അമ്മമാരുടെ പഴമൊഴി വെറുതെയല്ല , മുടി വളരണമെങ്കിൽ ഈ വിറ്റാമിനുകൾ ഉറപ്പായും കഴിക്കണം