കണ്ണിലെ ഇത്തരം മാറ്റങ്ങൾ ശ്രദ്ധിക്കണം: കൊളസ്‌ട്രോൾ കൂടുതലാണെന്നു ശരീരം നൽകുന്ന സൂചനയാണിവ

കൊളസ്‌ട്രോൾ എന്ന് കേൾക്കുമ്പോഴേ പലതും മുഖം ചുളിക്കും. എന്നാൽ അത്തരത്തിൽ ഭയക്കേണ്ട ആവിശ്യമില്ല. നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോളും, ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ഒരിക്കലും ശരീരത്തിനെ ഹാനികമായി ബാധിക്കുകയില്ല. ചീത്ത കൊളസ്‌ട്രോൾ ധമനികളിൽ അടിഞ്ഞു കൂടുമ്പോഴാണ് കൊളസ്‌ട്രോൾ അപകടരമായ നിലയിലേക്ക് പോകുന്നത്. ചീത്ത കൊളസ്‌ട്രോൾ ഉണ്ടാകുമ്പോൾ കാര്‍ഡിയോവാസ്‌കുലാര്‍ അസുഖങ്ങള്‍ ഉള്‍പ്പെടെ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകും.

കൊളസ്‌ട്രോള്‍ കൂടുന്നത് കൊണ്ടുള്ള വെല്ലുവിളികള്‍ ഹൈപ്പര്‍കൊളസ്ട്രളോമിയ എന്നും അറിയപ്പെടുന്നു. പലപ്പോഴും ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നത് ആളുകള്‍ തിരിച്ചറിയാറില്ല. നെഞ്ചുവേദനയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ വന്ന് ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും കൊളസ്‌ട്രോള്‍ പരിധിവിട്ട കാര്യം തിരിച്ചറിയുന്നത്. യഥാര്‍ത്ഥത്തില്‍ കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരം പലതരത്തിലുള്ള വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ് അപടകങ്ങള്‍ ഉണ്ടാകുന്നത്.

ചീത്ത കൊളസ്‌ട്രോൾ കൂടുമ്പോൾ ശരീരം തന്നെ കുറച്ചു ലക്ഷണങ്ങൾ കാണിക്കും

കണ്ണിന് ചുറ്റും മഞ്ഞനിറം

കൊളസ്‌ട്രോളിന്റെ ഏറ്റവും പ്രത്യക്ഷമായ ലക്ഷണങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള മഞ്ഞനിറം. സാന്തെല്‍സ്മ എന്നാണ് ഇതറിയപ്പെടുന്നത്. ചര്‍മ്മത്തിന് കീഴില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൊണ്ടാണ് ഇതുണ്ടാകുന്നത്, പ്രത്യേകിച്ച് കണ്‍പോളകള്‍ക്ക് അരികില്‍. സാന്തെല്‍സ്മ മൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും കൊളസ്‌ട്രോള്‍ കൂടിയെന്ന സൂചനയാണ് അത് നല്‍കുന്നതെ്‌നും ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്നും തിരിച്ചറിയുക. അത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ആരോഗ്യം വിലയിരുത്തുക.

ചര്‍മ്മത്തില്‍ ക്ഷതങ്ങള്‍ അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള പാടുകള്‍

കൊളസ്‌ട്രോളിന്റെ മറ്റൊരു പ്രത്യക്ഷ ലക്ഷണമാണ് ചര്‍മ്മത്തിലെ ക്ഷതങ്ങള്‍ അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള പാടുകള്‍. കൈകളിലും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും പാദത്തിലുമാണ് സാധാരണയായി ഇവ കാണപ്പെടുക. സാന്തോമസ് എന്നാണ് ഇവ അറിയപ്പെടുന്നത്. നേരത്തെ പറഞ്ഞത് പോലെ ചര്‍മ്മത്തിന് കീഴില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള പാടുകള്‍ ഉണ്ടാകുന്നത്. സാന്തോമസിന്റെ വലുപ്പവും ആകൃതിയും പലതായിരിക്കും. അത്തരം പാടുകളോ ക്ഷതങ്ങളോ ചര്‍മ്മത്തില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.

അര്‍ക്കസ് സെനിലിസ്

കണ്ണിലെ കോര്‍ണിയയുടെ ചുറ്റും വെള്ള അല്ലെങ്കില്‍ ചാരനിറത്തിലുള്ള വലയങ്ങള്‍ രൂപപ്പെടുന്ന ഒരു നേത്ര രോഗമാണിത്. പ്രായമായവരില്‍ അര്‍ക്കസ് സെനിലിസ് സാധാരണമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ നില പരിധി വിടുമ്പോഴും ആളുകളില്‍ ഈ അവസ്ഥയുണ്ടാകാറുണ്ട്. നാല്‍പ്പത് വയസ്സ് പിന്നിട്ടവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കണ്ണിലെ കോര്‍ണിയയുടെ ബാഹ്യപാളിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് കൊണ്ടാണ് ഇതുണ്ടാകുന്നത്.

സന്ധികളില്‍ നീര് വന്ന അല്ലെങ്കില്‍ വേദന

ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ സന്ധിവാതം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാം. സന്ധികളില്‍ നീര്, അല്ലെങ്കില്‍ വേദനയാണ് ഇതിന്റെ ലക്ഷണം. പ്രത്യേകിച്ച് കാലിന്റെ പെരുവിരലില്‍ വേദന അനുഭവപ്പെടും. യൂറിക് ആസിഡ് അധികമായി അത് ജോയിന്റുകളില്‍ വന്ന് അടിയുമ്പോഴാണ് ഇത്തരം അസ്വസ്ഥകള്‍ ഉണ്ടാകുന്നത്. കൊളസ്‌ട്രോളുമായി ഈ അവസ്ഥയ്ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവരില്‍ സാധാരണയായി സന്ധിവാതവും മറ്റ് വാതരോഗങ്ങളും ഉണ്ടാകാറുണ്ട്.

കണ്‍പോളയില്‍ മഞ്ഞനിറം

സാന്തെല്‍സ്മയ്ക്ക് പുറമേ, കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ കണ്‍പോളകളിലും മഞ്ഞനിറമോ വിളര്‍ച്ചയോ കണ്ടുവരുന്നു. പാല്‍പെബ്രല്‍ സാന്തെല്‍സ്മ എന്നാണ് ഇതറിയപ്പെടുന്നത്. കണ്‍പോളകളില്‍ ചൊറിച്ചില്‍, ബലഹീനത പോലുള്ള മറ്റ് പ്രശ്‌നങ്ങളും ഇതിനൊപ്പം ഉണ്ടാകാറുണ്ട്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നത് കൊണ്ട് മാത്രമല്ല ഇവയുണ്ടാകുന്നതെങ്കിലും ഈ ലക്ഷണം കണ്ടാല്‍ പരിശോധനകള്‍ നടത്തി കൊളസ്‌ട്രോള്‍ പരിധി വിട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദന അല്ലെങ്കില്‍ പതുപതുപ്പ്

ശരീരത്തില്‍ കൊളസ്‌ട്രോള്‍ അധികരിക്കുമ്പോള്‍ പിത്തസഞ്ചിയല്‍ കല്ലുകള്‍ രൂപപ്പെടും (gallstonse). പിത്തസഞ്ചിയിലെ കൊളസ്‌ട്രോള്‍ കല്ലുകള്‍ എന്നും ഇവയെ വിളിക്കാം. ഈ കല്ലുകള്‍ പിത്ത നാളികളില്‍ തടസ്സമുണ്ടാക്കുമ്പോള്‍ ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദനയും പതുപതുപ്പും അനുഭവപ്പെടാം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷമാണ് ഇത് കൂടുതലായി അനുഭവപ്പെടുക. ഇങ്ങനെ അനുഭവപ്പെട്ടാല്‍ അത് കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ലക്ഷണം കൂടിയായിരിക്കാം എന്നോര്‍ക്കുക.

ക്ഷീണം, തളര്‍ച്ച

അടിക്കടിയുള്ള ക്ഷീണവും തളര്‍ച്ചയും കൊളസ്‌ട്രോള്‍ കൂടുമ്പോഴുള്ള ലക്ഷണമാണ്. രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ഹൃദയം, തലച്ചോറ് തുടങ്ങി പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. ഇതുമൂലം എനര്‍ജി കുറയുകയും ക്ഷീണമനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല രക്തക്കുഴലില്‍ കൊളസ്‌ട്രോള്‍ അടിയുമ്പോള്‍ കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്കും തടസ്സപ്പെടും. ഇതും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിശബ്ദനായ കൊലയാളിയാണെന്ന് അറിയാമല്ലോ. അതുകൊണ്ട് ശരീരം നല്‍കുന്ന ചെറിയ മുന്നറിയിപ്പുകള്‍ പോലും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്.

ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കുവാൻ ചെയ്യേണ്ടത് ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ്. അമിതമായി റെഡ് മീറ്റ് പോലുള്ളവ കഴിക്കാതിരിക്കുക കൃത്യമായി വ്യായാമം ചെയ്യുക. സമീകൃത ആഹാരം കഴിക്കുക