നോണ്‍ വെജ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതും ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ. വ്യത്യസ്ത രീതികളില്‍ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാം. ഗോവന്‍ ഗ്രീന്‍ ചിക്കന്‍ കറി വ്യത്യസ്തമായ ഒരു വിഭവമാണ്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ പച്ച നിറത്തിലുള്ള ഒരു ചിക്കന്‍ കറിയാണിത്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1 കിലോ
- സവാള-2
- തേങ്ങ ചിരകിയത്-6 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- പച്ചമുളക്-2
- ഉണക്കമുളക്-2
- ജീരകം-അര ടീസ്പൂണ്‍
- കുരുമുളക്-അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ഏലയ്ക്ക-5
- കറുവാപ്പട്ട-ഒരു കഷ്ണം
- പുതിനയില അരിഞ്ഞത്-1 കപ്പ്
- മല്ലിയില അരിഞ്ഞത്-3 കപ്പ്
- പഞ്ചസാര-1 ടീസ്പൂണ്‍
- ഓയില്‍
- വെള്ളം
- കറിവേപ്പില
തയ്യറാക്കുന്ന വിധം
തേങ്ങ, മല്ലിയില, പുതിനയില, പകുതി സവാള, പച്ചമുളക്, ജീരകം, മഞ്ഞള്‍പ്പൊടി, കുരുമുളക് , പഞ്ചസാര എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കുക. ഒരു കുക്കറില്‍ ഓയില്‍ തിളപ്പിയ്ക്കുക. ബാക്കിയുള്ള സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചുവന്ന മുളക്, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തു വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഇതിലേയ്ക്ക് അരച്ച മസാല ചേര്‍ത്തിളക്കണം. അത് അല്‍പനേരം വഴറ്റുക. ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയക്കുക.