ശരീരത്തിന് ഊര്‍ജം നല്കാന് ഈന്തപ്പഴം കൊണ്ട് ഷേക്കുണ്ടാക്കി കുടിയ്ക്കുന്നത് നല്ലതാണ്. ഒരുഗ്രൻ ടേസ്റ്റിൽ ഈന്തപ്പഴം മില്‍ക് ഷേക്ക് അഥവാ ഡേറ്റ്സ് മില്‍ക് ഷേക്ക് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഈന്തപ്പഴം-കാല് കപ്പ്
- പാല്-മുക്കാല്‍ ലിറ്റര്‍
- പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
- ബദാം, പിസ്ത-അലങ്കരിയ്ക്കാന്‍
- പൊടിച്ച ഐസ്-1 കപ്പ്
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്ക്കുന്ന തൊലിയും നീക്കം ചെയ്യുക. ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിയ്ക്കാം.