പാലക്കാട്: വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ കുറിച്ച് സംസാരിച്ചപ്പോൾ വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുൽ പരാതി പറയുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസ് പാർട്ടി സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറന്നില്ലെന്ന് വ്യക്തമാക്കണം. പ്രക്ഷോഭങ്ങൾ എന്തിന് കണ്ടില്ലെന്ന് നടിച്ചു ? സംഘപരിവാർ മനസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂ. രാഹുൽ നിസ്സംഗതയോടെ ഇതിനൊപ്പം നിൽക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടല്ലോയെന്നും രാഹുൽ ഗാന്ധി മറുപടി പറയട്ടെയെന്നും. സംഘപരിവാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും പിണറായി വിജയന് പറഞ്ഞു.
2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാം മേഖലയിലും കാവിവത്കരണമാണ് ബിജെപി ആദ്യം ലക്ഷ്യമിട്ടത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി മതനിരപേക്ഷത തകര്‍ത്തു. മതാധിഷ്ഠിത രാഷ്ട്രത്തിനാണ് ആര്‍എസ്എസ് ശ്രമം. രാജ്യത്തിന്റെ മൂല്യങ്ങള്‍ ഒരോന്നായി തകര്‍ക്കപ്പെട്ടു. മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഐക്യം എല്ലാം അപകടത്തിലായി. വാഗ്ദാനങ്ങള്‍ ഒന്നും ബി ജെ പി നടപ്പാക്കിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധി നടത്തിയ യാത്രയിൽ സിഎഎ കുറിച്ച് ശബ്ദമില്ല. അതുകൊണ്ടാണ് പേരെടുത്ത് വിമർശിച്ചത്. നിങ്ങളെ വിമർശിച്ചതിൽ നിങ്ങൾക്ക് പ്രയാസമാണ്. നിങ്ങൾ കാണിച്ചതിൽ പ്രയാസമില്ലേ ? കോൺഗ്രസ് ബിജെപി കാണിച്ചതിൻ്റെ കൂടെ നിന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കുമ്പോൾ അത് എതിർക്കാത്ത കോൺഗ്രസ് എങ്ങനെയാണ് മതനിരപേക്ഷത സംരക്ഷിക്കുക. ഇവിടെ നിന്ന് ജയിച്ച് പോയ 18 എം പിമാരും കേരളത്തിന് ഒപ്പമോ രാഷ്ട്ര താൽപര്യത്തിന് ഓപ്പമോ നിന്നില്ല. നാട്ടിൽ നിന്ന് വോട്ടും വാങ്ങി ജയിച്ച് പോയി ആർഎസ്എസ് അജണ്ട ക്ക് ഒപ്പം നിൽക്കുക. അതാണ് 18 അംഗ സംഘം ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി.