കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയന്റുകളില്‍ ബൊലേറോ നിയോ+ പുറത്തിറക്കി. ഡ്രൈവര്‍ ഉള്‍പ്പെടെ 9 യാത്രക്കാരെ വരെ സുഖകരമായി ഉള്‍ക്കൊള്ളുന്ന പുതിയ മോഡല്‍ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എന്‍ട്രി ലെവല്‍ മോഡലാണ് പി4, പ്രീമിയം വേരിയന്റായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്റ്റൈലിഷ് ബോള്‍ഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ+ എത്തുന്നത്. 11.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം പ്രാരംഭ വില.
വലിയ കുടുംബങ്ങള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഉപഭോക്താക്കള്‍, ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍, കമ്പനികള്‍ക്ക് വേണ്ടി വാഹനങ്ങള്‍ പാട്ടത്തിനെടുക്കുന്ന കരാറുകാര്‍ എന്നിവര്‍ക്കുള്ള അനുയോജ്യമായ ഓപ്ഷനായിരിക്കും ഈ മോഡല്‍. റിയര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ 6 സ്പീഡ് ഗിയര്‍ബോക്സിനൊപ്പം പ്രശസ്തമായ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് ബൊലേറോ നിയോ+ല്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം ഇറ്റാലിയന്‍ ഇന്റീരിയറുകളാണ് മറ്റൊരു സവിശേഷത. ബ്ലൂടൂത്ത്, യുഎസ്ബി ആന്‍ഡ് ഓക്സ് കണക്റ്റിവിറ്റിയുള്ള 22.8 സെന്റീമീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടുകൂടിയ പ്രീമിയം ഫാബ്രിക്കും വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ബൊലേറോ നിയോ+ലുണ്ട്. ബൊലേറോ നിയോ+ പി4 വേരിയന്റിന് 11.39 ലക്ഷം രൂപയും, ബൊലേറോ നിയോ+ പി10 വേരിയന്റിന് 12.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
തുടര്‍ച്ചയായി പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം നല്കി, ബൊലേറോ ബ്രാന്‍ഡ് വര്‍ഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ദൃഢതയുടെയും വിശ്വാസ്യതയുടെയും മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.