ബിരിയാണി ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ? ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി.. അങ്ങനെ അങ്ങനെ എന്തെല്ലാം ബിരിയാണികൾ. എങ്കിലും ഇതുവരെ ആരും കടല ബിരിയാണി തയ്യറാക്കിയിട്ടുണ്ടാകില്ല. ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ? വലിയ വെള്ളക്കടലയാണ് കടലബിരിയാണി തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുക.
ആവശ്യമായ ചേരുവകൾ
- കടല വേവിച്ചത്-2 കപ്പ്
- ബസ്മതി റൈസ്-2 കപ്പ്
- തേങ്ങാപ്പാല്‍-2 കപ്പ്
- തക്കാളി-2
- സവാള-2
- ഇഞ്ചി-വെളുത്തുളളി പേസ്റ്റ്-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ഗരം മസാല-1 ടീസ്പൂണ്‍
- നെയ്യ്-2 ടേബിള്‍ സ്പൂണ്‍
- വെള്ളം-ഒന്നരക്കപ്പ്
- എണ്ണ
- ഉപ്പ്
- മല്ലിയില
- മുഴുവന്‍ മസാലകള്‍ (ഏലയ്ക്ക, വയനയില, കറുവാപ്പട്ട, ഗ്രാമ്പൂ)
മസാല പേസ്റ്റിന്
- മല്ലിയില-അല്‍പം
- പുതിനയില-അല്‍പം
- തേങ്ങാ ചിരകിയത്-1 മുറി
- വെളുത്തുള്ളി-3 അല്ലി
- ചെറിയുളളി-5
- പച്ചമുളക്-2
തയ്യറാക്കുന്ന വിധം
പാലില്‍ പാല്‍പ്പൊടി കലക്കി നല്ലപോലെ ഇളക്കുക. ഈ പാല്‍ കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് തിളപ്പിയ്ക്കുക. പഞ്ചസാരയും ചേര്‍ക്കാം. പാല്‍ കട്ടിയായി മൂന്നിലൊരു ഭാഗമാകുന്നതു വരെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ചോക്കലേറ്റ് ചേര്‍ത്തിളക്കുക. ഇത് വീണ്ടും ഇളക്കി തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയാകുമ്പോള്‍ പിസ്ത ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം. ഇത് പാനിലൊഴിച്ച് ഒരു മണിക്കൂര്‍ റെഫ്രിജറേറ്ററില്‍ വച്ച് തണുപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് പുറത്തെടുത്ത് ഒരു മിക്‌സിയില്‍ അടിച്ചു പതപ്പിയ്ക്കുക. പിന്നീട് കുള്‍ഫി മോള്‍ഡുകളിലാക്കി ഫ്രീസ് ചെയ്‌തെടുക്കാം.
ഒരു പ്രഷര്‍ കുക്കറില്‍ അല്‍പം നെയ്യും എണ്ണയും ചേര്‍ത്തു ചൂടാക്കുക. ഇതില്‍ മുഴുവന്‍ മസാലകളും സവാളയുമിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേര്‍ത്തിളക്കണം. മസാല പേസ്റ്റിനുളള ചേരുവകള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
ഈ കൂട്ട് വഴറ്റുന്ന സവാളക്കൂട്ടിലേയ്ക്കിട്ടിളക്കുക. മസാലപ്പൊടികള്‍, ഉപ്പ്, വേവിച്ച കടല എന്നിവ ഇതിലേയ്ക്കിട്ടിളക്കുക. ഇതില്‍ അരി ചേര്‍ത്തിളക്കണം. തേങ്ങാപ്പാള്‍, വെള്ളം എന്നിവയും ചേര്‍ത്തിളക്കി രണ്ടു മൂന്നു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കണം. വെന്ത് വാങ്ങി കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തു വേണമെങ്കില്‍ അലങ്കാരിയ്ക്കാം.