സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മോഹൻലാൽ വിവാഹ റിസപ്ഷനിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഒട്ടനവധി താരങ്ങൾ വിവാഹ റിസപ്ഷനിൽ പങ്കെടുത്തു. രൺവീർ സിങ്, വിജയ് സേതുപതി, ശിവകാർത്തികേയൻ, ശ്രുതി ഹാസൻ, രാം ചരൺ, ചിരഞ്ജീവി, കാജൽ അഗർവാൾ, ബോണി കപൂർ, കീർത്തി സുരേഷ്, ലോകേഷ് കനകരാജ്, അനിരുദ്ധ്, നടൻ വിജയുടെ ഭാര്യ സംഗീത വിജയ്, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കുചേർന്നു.
കുർത്തിയും പാന്റസും ധരിച്ചാണ് മോഹൻലാൽ റിസ്പഷനിൽ എത്തിയത്. സിപിംൾ ലുക്ക് ആയിരുന്നെങ്കിലും പ്രൗഢിയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. കഴുത്തിൽ ഒരു സ്വർണ്ണ ചെയിൻ ഉണ്ടായിരുന്നു. ബ്രൗൺ കളറിലുള്ള ഷൂസാണ് ധരിച്ചിരുന്നത്. ചന്ദന കളറിലുള്ളതായിരുന്നു കുർത്തയും പാന്റ്സും. റിസ്പഷനിൽ പങ്കെടുക്കാനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
തരുൺ കാർത്തിക്കിനെയാണ് ശഹ്കറിന്റെ മകൾ ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുൺ. ഇവരുടെ വിവാഹ ചടങ്ങിൽ രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. വിവാഹച്ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത് സംവിധായകൻ അറ്റ്ലിയായിരുന്നു. അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി സൗകര്യം ഒരുക്കിയതും അറ്റ്ലി നേരിട്ടായിരുന്നു. ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് അറ്റ്ലി ഒരു സ്വതന്ത്ര സംവിധായകനായത്. ശങ്കറുമായി ഏറെ ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അറ്റ്ലി.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനെയാണ് ഐശ്വര്യ ആദ്യം വിവാഹം ചെയ്തത്. മഹാബലിപുരത്തു വെച്ച് ആഢംബരമായാണ് ഈ വിവഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ ഈ വിവാഹത്തിൽ പങ്കുചേർന്നിരുന്നു.പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായത്. വെറും രണ്ടു മാസം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്.