അല്പം വ്യത്യസ്തമാണ് ഈ പച്ചമാങ്ങാ പുലാവ്

മാമ്പഴക്കാലമാണ്. പച്ചമാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഒരുപോലെ സുലഭമാണ്. അതുകൊണ്ടുതന്നെ മാമ്പഴ വിഭവങ്ങളുടെ എണ്ണവും കൂടും. പലതരം വിഭവങ്ങൾ തയ്യറാക്കാമെങ്കിലും ഇന്ന് ഒരു വ്യത്യസ്‌തമായ വിഭവമാണ് തയ്യാറാക്കുന്നത്. മാമ്പഴംകൊണ്ട് പച്ചമാങ്ങാ പുലാവ് തയ്യറാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അരി-ഒന്നര കപ്പ്
  • പച്ചമാങ്ങ-1 (ഗ്രേറ്റഡ്)
  • നിലക്കടല-3 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • മല്ലിപ്പൊടി-1 ടീസ്പൂണ്‍
  • കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
  • ചെറുനാരങ്ങാനീര്-ഒന്നര ടീസ്പൂണ്‍
  • കടുക്-1 ടീസ്പൂണ്‍
  • കൊല്ലമുളക്-2
  • കറിവേപ്പില
  • ഉപ്പ്
  • മല്ലിയില
  • ഓയില്‍

തയ്യറാക്കുന്ന വിധം

ചോറ് പാകത്തിനു വേവിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുകിട്ടു പൊട്ടിയ്ക്കുക. മുളക്, കറിവേപ്പില എന്നിവയും ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് നിലക്കടല ചേര്‍ക്കണം. ഇതിലേയ്ക്കു മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ഗ്രേറ്റ് ചെയ്ത മാങ്ങ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ ചേര്‍ത്തിളക്കി അല്‍പം കഴിയുമ്പോള്‍ ചോറ് ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി ചെറുനാരങ്ങാനീരു പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്തിളക്കാം.