ഇലക്കറികള്‍ ആരോഗ്യത്തിന് മികച്ചതാണ് പാലക്. പാലക് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. പാലക് ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു സിംപിള്‍ വിഭവം തയ്യറാക്കിയാലോ? വ്യത്യസ്തമായി പാലക് റെയ്ത്ത തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- പാലക് – അര കപ്പ്
- തൈര്-ഒന്നര കപ്പ്
- പച്ചമുളക് – 2
- പഞ്ചസാര – ഒരു നുള്ള്
- കുരുമുളകുപൊടി – അര ടീസ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
പാലക് ചൂടുവെള്ളത്തില്‍ നല്ലപോലെ കഴുകണം. പിന്നീട് ചെറുതായി അരിയുക. തൈര് നല്ലപോലെ കലക്കി ബാക്കിയുള്ള എല്ലാ ചേരുവകയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിയ്ക്കുന്ന പാലക് ഇലകള്‍ ചേര്‍ത്തിളക്കുക. തണുപ്പിച്ച ശേഷം ഉപയോഗിച്ചാല്‍ വേനലിന് ചേര്‍ന്നൊരു വിഭവമാണിത്.