വെളുത്തുള്ളി ഭക്ഷണവസ്തുക്കളില്‍ ചേര്‍ക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, സ്വാദിനും നല്ലതാണ്. ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് വെളുത്തുള്ളി. ഇതിന് പുറമെ ധാരാളം ആരോഗ്യഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളി ഉപയോഗിച്ച് സ്വാദിഷ്ടവും വളരെ എളുപ്പവുമായ ഒരു ചട്നി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി തൊലി നീക്കിയത്-ഒരു കപ്പ്
- ഇഞ്ചി-2 ടീസ്പൂണ്‍
- മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
- മുളകുപൊടി-3 ടീസ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച് അരയ്ക്കുക. സ്വാദിഷ്ടമായ വെളുത്തുള്ളി ചട്നി തയ്യാര്‍. എരിവു കൂടുതല്‍ വേണമെങ്കില്‍ മുളകുപൊടി കൂടുതല്‍ ചേര്‍ക്കാം.