സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന് ഉണ്ടായിരുന്ന തലയെടുപ്പ് കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ IDCയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
2024ന്റെ തുടക്കത്തിൽ, 20.8% വിപണി വിഹിതവുമായി സാംസങ്, 60.1 ദശലക്ഷം യൂണിറ്റുകളാണ് കയറ്റി അയച്ചത് ആയി പറയുന്നത്. അതെസമയം ആപ്പിളിന്റെ കയറ്റുമതി 10% കുറഞ്ഞു. ആപ്പിൾ കയറ്റുമതി ചെയ്തത് 50.1 ദശലക്ഷം യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകകൾ പറയുന്നത് അനുസരിച്ച് ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.
കഴിഞ്ഞ വർഷത്തെ Galaxy S23 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ Galaxy S24 സ്മാർട്ട്‌ഫോണുകളുടെ ആഗോള വിൽപ്പന 8% ആണ് ഉയർന്നിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ സാംസങ് അവതരിപ്പിച്ചത് Galaxy S 24 സീരീസാണ്. വലിയ സ്വീകരണമാണ് ഈ മോഡലുകള്‍ക്ക് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങളോടെയാണ്, സാംസങ് Galaxy S24 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ വിപണിയിൽ എത്തിയത്.
കൂടാതെ, കഴിഞ്ഞ രണ്ട് വര്‍ഷമായി വാൻ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഷവോമി ശക്തമായി തിരിച്ചുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിലെ വളര്‍ച്ചയോടെ വിപണിയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് സ്ഥിരതയുള്ള സാന്നിധ്യമായി മാറുകയാണ് ഷവോമി എന്ന് കാണാം. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്പനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.
സാംസങും ആപ്പിളും വിപണിയിൽ തരംഗം സൃഷ്ട്ടിക്കുന്നുണ്ടെങ്കിലും, ചൈനയിലെ ഹുവാവെയ് കമ്പനിയുടെ തിരിച്ചുവരവും ഷഓമി, ഒപ്പോ, വിവോ, വണ്‍ പ്ലസ് എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളും വിപണിയില്‍ ശ്രദ്ധേയമാണ്.