ഏറ്റുമാനൂർ: ട്രെയിനിൽ നിന്ന് പാമ്പുകടിയേറ്റ യുവാവ് ആശുപത്രി വിട്ടു. തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തികിനാണ് പാമ്പുകടിയേറ്റത്. കോട്ടയം–മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ.
ഗുരുവായൂർ–മധുര എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ പത്തോടെ പിറവം റോഡ്–ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടെയാണ് കാർത്തിക്കിനെ പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ പരിശോധന നടത്തിയ ശേഷം കോച്ച് അടയ്ക്കുകയും യാത്രക്കാരെ കോച്ചിൽ നിന്നു മാറ്റുകയും ചെയ്യുകയായിരുന്നു.
Read also :ബലാത്സംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടർ മരിച്ച നിലയിൽ