നന്ദ് നഗരി: പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്. എഎസ്ഐ ദിനേശ് ശർമയാണ് വെടിയേറ്റ് മരിച്ചത്. സംഭവശേഷം പ്രതിയായ മുകേഷ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായതിനെതുടർന്ന് സ്വയം വെടിവെച്ച് മരിച്ചു.
ദിനേശിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമിത് കുമാറിനും വെടിയേറ്റിട്ടുണ്ട്. വെടിവെച്ചതിനുശേഷം മുകേഷ് ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വണ്ടിയെടുക്കാൻ തയാറായില്ല.
ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർക്കു നേരെയും പ്രതി വെടിവെച്ചെങ്കിലും അയാൾക്കു പരുക്കേറ്റില്ല. ജനങ്ങൾ തടിച്ചുകൂടിയതോടെ മുകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
Read also :കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു