ജീവിതശൈലി രോഗങ്ങൾ കാരണം എല്ലാവരുടെയും ആരോഗ്യം അവതാളത്തിലാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ലോകത്തിന്റെ ഏത് കോണിലും ലഭ്യമാകുന്ന ഒന്നാണ് വാഴപ്പഴം. പല മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും വാഴപ്പഴം ഉപയോഗിക്കുന്നു. രാവിലെ ഒരു പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ഊര്‍ജവും ലഭിക്കും. പക്ഷെ അധികമാര്‍ക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങളും വാഴപ്പഴത്തിനുണ്ട്. ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ വാഴപ്പഴത്തിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പൊട്ടാസിയം ആവശ്യമാണ്. പൊട്ടാസിയത്തിന് അളവ് കൂടുന്നത് ബി പി , ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് കുറയ്ക്കും
വാഴപ്പഴത്തില്‍ പൊട്ടാസിയം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്താന്‍ സഹായിക്കുന്നു. സാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് നിലനിർത്തുകയും രക്തസമ്മർദ്ദത്തിൽ സോഡിയത്തിന്റെ സ്വാധീനം കുറയ്ക്കാനും വാഴപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
വാഴപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍
ദഹനാരോഗ്യം
മെച്ചപ്പെട്ട ദഹനം ആരോഗ്യ ഗുണങ്ങളിൽ ഒന്നാണ്. പഴുത്തതും പഴുക്കാത്തതുമായ വാഴപ്പഴത്തിൽ പെക്റ്റിൻ എന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം കുറയ്ക്കുകയും മലം മൃദുവാക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വാഴപ്പഴം ചേർക്കാം. വാഴപ്പഴത്തിൽ താരതമ്യേന കുറച്ച് കലോറി അടങ്ങിയിട്ടുണ്ട്, കൂടാതെ അതിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, വാഴപ്പഴത്തിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകൾ
ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. അവയിൽ അമിനുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടുന്നു, രണ്ട് വ്യത്യസ്ത തരം ആന്റിഓക്‌സിഡന്റുകളാണിവ. ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നതുള്‍പ്പടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആന്റിഓക്‌സിഡന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വൃക്കകളുടെ പ്രവർത്തനം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും പൊട്ടാസിയം അത്യാവശ്യമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വാഴപ്പഴം പോട്ടാസിയത്തിന്റെ സ്രോതസാണ്, ഇത് വൃക്കകളുടെ പ്രവർത്തനം നിലനിർത്തുന്നതിന് പ്രയോജനകരമാണ്.