അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഡേവിഡ് മില്ലര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി പേസര്‍ സന്ദീപ് വാര്യറും ടീമിലുണ്ട്.
ഡല്‍ഹി അതേ ടീമിനെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് റിഷഭ് പന്ത് ടോസ് സമയത്ത് വ്യക്തമാക്കി.
ആറ് കളിയില്‍ നിന്നും ഗില്ലിന്റെ ഗുജറാത്തിന് മൂന്നുവീതം ജയവും തോല്‍വിയുമാണുള്ളത്. പന്തിന്റെ ഡല്‍ഹി ആറില്‍ നാലിലും തോറ്റു.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്ശന്, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, സ്പെന്‍സര്‍ ജോണ്സണ്, സന്ദീപ് വാര്യര്‍.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷായ് ഹോപ്പ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, സുമിത് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.