ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്ലര് ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിൻ ചോദിച്ചു.
തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമം നടത്തുകയാണ് ഇക്കുറി ബിജെപി. ഇതിനായി കാര്യമായ പ്രവര്‍ത്തനങ്ങളാണ് കോയമ്പത്തൂര്‍ ഉൾപ്പടെ ബിജെപിക്ക് കണ്ണുള്ള മണ്ഡലങ്ങളില്‍ നടക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്റെ പരാമർശം.
നാല്പതില് നാല്പത് സീറ്റും തങ്ങള്‍ നേടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നാല്പത് മണ്ഡലങ്ങളിലും സ്റ്റാലിൻ ആണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി പ്രവര്‍ത്തകരോട് അധ്വാനിക്കണമെന്ന് ആഹ്വാനവും ചെയ്തിട്ടുണ്ട്. അടിമത്തത്തിന്റെ നൂറ്റാണ്ടിലേക്ക് നമ്മുടെ നാട് തിരിച്ചുപോകരുതെന്നും അണ്ണാഡിഎംകെ, ബിജെപിയുടെ ബി ടീമെന്നും സ്റ്റാലിൻ.