തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മർദിച്ചെന്ന് പരാതി. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചത്. വാഹനം കടന്ന് പോകുന്നതുവായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു മർദനം. അഭിമന്യു എന്ന യുവാവിനാണ് മർദനമേറ്റത്.
ഇന്നലെയായിരുന്നു സംഭവം നടന്നത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണംഎടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ അഭിമന്യു ഹോട്ടലില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്സ് എടുത്തപ്പോള്‍ കൂട്ടിമുട്ടുകയായിരുന്നു. അതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാല്‍ ഭക്ഷണ വിതരണ ജീവനക്കാനാണ് പ്രശ്നമുണ്ടാക്കിയത് എന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.