ആലുവ: എണ്ണൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമല്‍ (24) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.
ഐരാപുരം കമൃത ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുകയായിരുന്നു. അതിഥി തൊഴിലാളികള്‍ക്കും മലയാളികളായ യുവാക്കള്‍ക്കും ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.
ഒറീസയില്‍ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിത്തിലായിരുന്നു.