അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്തിനെ വെറും 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം ജയമാണിത്. ജയത്തോടെ ആറു പോയന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.
24 പന്തുകള്‍ നേരിട്ട് 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ ആണ് ഗുജറാത്തിലെ ടോപ് സ്‌കോറര്‍. വെറും മൂന്ന് പേര്‍ മാത്രമാണ് ടൈറ്റന്‍സിനായി രണ്ടക്കം കടന്നത്. സായ് സുദര്‍ശന്‍ 12(9), രാഹുല്‍ തെവാത്തിയ 10(15) എന്നിവര്‍ക്ക് പുറമേ 12 എക്‌സ്ട്രാസ് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.
വൃദ്ധിമാന്‍ സാഹ 2(10), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 8(6), ഡേവിഡ് മില്ലര്‍ 2(6), അഭിനവ് മനോഹര്‍ 8(14), ഷാരൂഖ് ഖാന്‍ 0(1), മോഹിത് ശര്‍മ്മ 2(14), നൂര്‍ അഹമ്മദ് 1(7), സ്‌പെന്‍സര്‍ ജോണ്‍സന്‍ 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ട്രിസറ്റന്‍ സ്റ്റബ്‌സും രണ്ട് വിക്കറ്റുകള്‍ വീതം നേടി. അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 67 റൺസിന് ഡൽഹിയുടെ 4 വിക്കറ്റ് ഗുജറാത്ത് വീഴ്ത്തിയതാണ്. പക്ഷെ വിജയത്തിന് അത് പോരായിരുന്നു. ജെയ്ക് ഫ്രേസര്‍ മക്ഗ്രുക് (10 പന്തില്‍ 20), ഷായ് ഹോപ്പ് (10 പന്തില്‍ 19), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (11 പന്തില്‍ 16*), അഭിഷേപ് പോറല്‍ (ഏഴു പന്തില്‍ 15) എന്നിവരാണ് ഡല്‍ഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റണ്‍സെടുത്ത് പുറത്തായി.
ഗുജറാത്ത് ബൗളർമാരിൽ സന്ദീപ് വാര്യർ രണ്ടും റാഷിദും സ്പെൻസറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.