കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. കളിയാട്ടം, കർമയോഗി, സമവാക്യം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരം വൈകിട്ട് രണ്ടിന് കണ്ണൂർ പുല്ലുപ്പി ശ്മശാനത്തിൽ നടക്കും. 1997ല്‍ ജയരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘കളിയാട്ട’ത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്.
വില്യം ഷേക്‌സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം ‘ഒഥല്ലോ’ അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ബല്‍റാം കളിയാട്ടത്തിന്റെ കഥ ഒരുക്കിയത്. ഷേക്‌സ്പിയറിന്റെ ‘ഹാംലറ്റ്’ അടിസ്ഥാനമാക്കിയാണ് 2012ല്‍ പുറത്തിറങ്ങിയ കര്‍മ്മയോഗിയുടെ തിരക്കഥ ബല്‍റാം രചിച്ചത്.
1983ല്‍ മുയല്‍ഗ്രാമം എന്ന ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടിയിട്ടുണ്ട്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്
Read also :സുഗന്ധഗിരിയിലെ മരം മുറിച്ചു കടത്തിയ കേസ്: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ 3 പേർക്കുകൂടി സസ്പെൻഷൻ