വൈകുന്നേരത്തെ ചായക്ക് എന്തെങ്കിലുമൊന്ന് കഴിക്കാനുണ്ടെങ്കിൽ എല്ലാവരും ഹാപ്പിയാകും. പ്രത്യേകിച് പൊരികടികൾ ആണെങ്കിൽ ഡബിൾ ഹാപ്പി. ഒരു ചിക്കൻ റെസിപ്പി ആയാലോ ഇന്ന്?
ആവശ്യമായ ചേരുവകൾ
- ചിക്കൻ ഉപ്പ്ചേർത്ത് വേവിച്ചെടുത്തത് – അരകപ്പ്
- ക്യാപ്‌സികം പൊടിയായരിഞ്ഞത് – അരകപ്പ്,
- ക്യാരറ്റ് പൊടിയായരിഞ്ഞത് – അരകപ്പ്
- മോസറല്ലാ ചീസ് പൊടിച്ചത് – അരകപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – ഒരുടീസ്പൂൺ
- ഓയിൽ – ഒരു ടേബിൾസ്പൂൺ
- മൈദ – ഒരുകപ്പ്
തയ്യാറാക്കുന്ന വിധം
മൈദയല്ലാത്ത ചേരുവകൾ ഒന്നിച്ച് ഒരു ബൗളിലേക്കിട്ട് നന്നായി മിക്സ്‌ചെയ്യണം. മൈദ ഒരു ടേബിൾസ്പൂൺ ഓയിലും അല്പം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഇതിൽ നിന്നും ചെറിയ പൂരികളുണ്ടാക്കി ഓരോന്നിനെയും രണ്ടുവശവും നടുവിലേക്ക് മടക്കണം.( വീഡിയോ കാണുക ).ഇനി ഇതിനെ തിരിച്ചുവെച്ച് നടുവിൽ ചീസ്ചിക്കൻ മിക്സ് വെച്ചുകൊടുത്ത് മടക്കണം. ഇനി അരികെല്ലാം ഒട്ടിച്ച് ഡിസൈൻ ആക്കാം. ഇനി ഇതിനെ ചൂടായ എണ്ണയിൽ ഗോൾഡൻ കളറിൽ പൊരിച്ചെടുത്താൽ നല്ല ഭംഗിയും സ്വാദുമുള്ള ചിക്കൻ ചീസ് സ്നാക് റെഡി. ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട് ചെയ്യണേ. എല്ലാവരും ട്രൈ ചെയ്തുനോക്കണം.