കൽപറ്റ: പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ(24) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്പറ്റയില് പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം. തസ്കിയയുടെ മൃതദേഹം കല്പറ്റ ഫാത്തിമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read also :കർമ്മയോഗി തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു