സാമ്പാര്‍ മസാല, ചിക്കന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല തുടങ്ങിയ മസാലപ്പൊടികൾ എല്ലാം സ്ഥിരം ഉപയോഗിക്കുന്നവയാണ്. ഇതെല്ലാം പുറമേ നിന്ന് വാങ്ങി പാക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ എന്തൊക്കെ പ്രിസര്‍വേറ്റീവ്സ് ചേര്ത്തിട്ടുണ്ടാകുമെന്ന് ആർക്കും തന്നെ അറിയില്ല. ഇതെല്ലാം തന്നെ ആരോഗ്യത്തിന് ഹാനീകരമായിട്ടുള്ളതാണ്. എന്നാൽ ഇനി ഇത്തരം മസാലകൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചിക്കന്‍ മസാല തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
- 3 ടീസ്പൂണ്‍ മല്ലി മുഴുവന്‍
- 1 ടീസ്പൂണ്‍ ജീരകം
- 1 ടീസ്പൂണ്‍ കടുക്
- ½ ടീസ്പൂണ്‍ ഉലുവ
- ½ ടീസ്പൂണ്‍ കുരുമുളക്
- 1 ടീസ്പൂണ്‍ പെരുംജീരകം
- 3-4 കറുവപ്പട്ട ഇലകള്‍
- 6-7 ഗ്രാമ്പൂ
- 6-7 ഏലയ്ക്ക
- ¼ ജാതിക്ക
- 2 കറുവപ്പട്ട
- 1 ടീസ്പൂണ്‍ പോപ്പി വിത്തുകള്‍
- 7-8 കശുവണ്ടി
- 8-10 ഉണക്കമുളക്
- 1 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി
- ¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
- 1 ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത്
- 2 ടീസ്പൂണ്‍ വെളുത്തുള്ളി പൊടിച്ചത്
- ½ ടീസ്പൂണ്‍ ഉപ്പ്
- കറിവേപ്പില
- മല്ലിയില
തയ്യാറാക്കുന്ന വിധം
തന്നിരിക്കുന്ന ചേരുവകള്‍ എല്ലാ കൂടി ഒരു പാനില്‍ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടിക്കാം. പതുക്കെ പതുക്കേ ഓരോ ചേരുവകള്‍ എടുത്ത് വറുത്തെടുക്കാവുന്നാണ്. ഇതെല്ലാം ഇളം ചൂടില്‍ ഒരു മിക്സര്‍ ഗ്രൈന്ഡറില് ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചിക്കന്‍ മസാല റെഡി. എയര്‍ടൈറ്റുള്ള ഒരു കണ്ടൈനറിലാക്കി സൂക്ഷിച്ച് വെക്കാം.