ആഘോഷവേളകളില്‍ രുചിയൂറുന്ന വിഭവങ്ങളൊരുക്കി സല്‍ക്കാരങ്ങള്‍ നടത്തുന്നത് മലയാളികളുടെ ഒരു പതിവാണ്. ആഘോഷവേളകളിലെ മെയിൻ വിഭവങ്ങളിൽ ഒന്നാണ് മട്ടൺ. ചിക്കനും ബീഫും പോലെതന്നെ പ്രധാനപ്പെട്ടതാണ് മട്ടനും. ഒരു കിടിലൻ നാടൻ മട്ടൺ കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മട്ടണ്‍ – 1 കിലോ ചെറുതായി അരിഞ്ഞത് – 2 കപ്പ്
- ഉള്ളി – 2 ഇടത്തരം
- തേങ്ങാ കഷ്ണം- ആവശ്യത്തിന്
- പച്ചമുളക് – 5-6 എണ്ണം
- ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – 4-5 ടീസ്പൂണ്‍
- മുളകുപൊടി – 1 1/2 ടീസ്പൂണ്‍
- മല്ലിപ്പൊടി – 3 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
- ഗരം മസാല – 1 1/3 ടീസ്പൂണ്‍
- പെരുംജീരകം പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളക് പൊടി- 1/2 ടീസ്പൂണ്‍
- ഗ്രാമ്പൂ – 2
- കറുവപ്പട്ട – 1 ചെറുത്
- കറിവേപ്പില – 1 തണ്ട്
- പുതിനയില – കുറച്ച്
- എണ്ണ – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മട്ടണ്‍ കഷ്ണങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുരുമുളക് പൊടി, ഉപ്പ്, മഞ്ഞള്‍പൊടി, പെരുംജീരകം, കുറച്ച് കറിവേപ്പില എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂര്‍ മാറ്റിവെക്കുക. ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി മുഴുവന്‍ മസാലകളും കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കുക. ശേഷം അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇതിലേക്ക് ചേര്‍ക്കുക. നല്ലപോലെ വഴറ്റിയെടുത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നവരെ വഴറ്റുക. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാലയുടെ പകുതി, മുളകുപൊടി എന്നിവ ചേര്‍ക്കുക.
ഇതിനുശേഷം ഫ്രൈ ചെയ്ത് മാരിനേറ്റ് ചെയ്തുവച്ച മട്ടണും 1/2 കപ്പ് വെള്ളവും ചേര്‍ക്കുക. ഇടത്തരം തീയില്‍ മൂന്ന് വിസില്‍ വരുന്നത് വരെ പ്രഷര്‍ ചെയ്ത് 10-15 മിനിറ്റ് നേരം വേവിക്കുക. ആവി പുറത്തുവരുമ്പോള്‍ ലിഡ് നീക്കം ചെയ്ത് തിളക്കാന്‍ വിടുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി പുതിനയിലയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. തീ കുറച്ച് ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കുറച്ച് നേരം ഫ്രൈ ചെയ്യുക. ഇത് കറിക്ക് മുകളില്‍ ഒഴിച്ച് നന്നായി ഇളക്കി ഗ്രേവി കട്ടിയാകാന്‍ വിടുക. തീ ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അല്‍പം ഗരം മസാല കൂടി വിതറുക. സ്വാദിഷ്ടമായ മട്ടന്‍ കറി തയാറായി.