ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ ചട്ണി കഴിക്കുന്നവരാണ് പലരും. എന്നും തേങ്ങാ ചട്‌നി കൂട്ടി കഴിച്ചവർക്ക് ഇന്നിതാ ഒരു വെറൈറ്റി പരീക്ഷിക്കാം. എന്നത്തേയും രുചിയില്‍ നിന്ന് അല്‍പം മാറ്റിപ്പിടിക്കാന്‍ ഒരു സ്‌പെഷ്യല്‍ ചട്‌നി തയ്യാറാക്കിയാലോ? തേങ്ങാ-തൈര് ചട്നി ആയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ തൈര് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം മിക്‌സിയുടെ ജാറില്‍ തേങ്ങ ചിരകിയത്, കടല, പച്ചമുളക്, ഇഞ്ചി, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. നല്ലതുപോലെ അരച്ചതിന് ശേഷം ശേഷം ചട്ണി തൈരില്‍ കലര്‍ത്തുക. പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണ ചേര്‍ക്കുക. എണ്ണ നല്ലതുപോലെ ചൂടാകുമ്പോള്‍ കടുക്, ജീരകം, കറിവേപ്പില, ഉഴുന്ന് പരിപ്പ് എന്നിവ താളിക്കുക. ഇവ നല്ലതുപോലെ പൊട്ടിക്കഴിഞ്ഞ് ചട്ണിയിലേക്ക് താളിക്കുക ഇത് നല്ലതുപോലെ ഇളക്കി ഉപയോഗിക്കാം.