ചൂട് കാലമായതിനാൽ തന്നെ നിരവധി രോഗങ്ങൾ പിടിപെടുവാൻ സാധ്യതയുണ്ട്. ജീവിത ശൈലി രോഗങ്ങൾ ഉയർന്ന തോതിൽ കാണപ്പെടുന്നത് ഇപ്പോൾ പരക്കെ വ്യാപിച്ചിട്ടുണ്ട്. ചൂടുകാലത്ത് എല്ലാവർക്കും വരാൻ സാധ്യത ഉള്ള ഒന്നാണ് വായ്പുണ്ണ്. ഒരു വിധപ്പെട്ട ജീവിത ശൈലി രോഗങ്ങൾക്കും ചൂട് കാലത്തെ രോഗങ്ങൾക്കും പരിഹാരമാണ് ചെറിയ ഉള്ളി. ചെറിയ ഉള്ളിയ്ക്ക് സാമ്പാര്‍ ഉള്ളിയെന്നും പറയും. സ്വാദു കൂട്ടാനും ഇതുകൊണ്ടുള്ള ഉള്ളിസാമ്പാറുമെല്ലാം പ്രധാനപ്പെട്ടവയുമാണ്.
ചെറിയുള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും.
ചെറിയുള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം?
വായ്പുണ്ണ്
വായ്പുണ്ണ് ഉള്ളവർക്ക് ഏറ്റവും മികച്ച മരുന്നാണ് ചെറിയ ഉള്ളി. വയ്പ്പുണ്ണുള്ളവർ ഒരു ഗ്ലാസ് പാൽ ഒന്നോ രണ്ടോ ചെറിയ ഉള്ളി ഇട്ടു കാച്ചി കുടിക്കുന്നത് നല്ലതാണു
ഹൃദയാരോഗ്യം
ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയുള്ളി. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങളും വരുത്തി വയ്ക്കും. വൈളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന് എ്ന്ന ആന്റിഓക്സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്ക്കുമ്പോഴും ഇതുല്‍പാദിപ്പിയ്ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കും.
രക്തക്കുറവിന്
ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും. രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്.
രക്തയോട്ടം മോശമായാല്‍ ശരീരം നല്‍കും അപായ സൂചന; രക്തചംക്രമണം നേരെയാക്കാന്‍ വഴിരക്തയോട്ടം മോശമായാല്‍ ശരീരം നല്‍കും അപായ സൂചന; രക്തചംക്രമണം നേരെയാക്കാന്‍ വഴി
ബിപി
ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.
പ്രമേഹത്തിന്
ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം.
ക്യാന്‍സറിന്
ഇതിലെ ക്വര്സെറ്റിന് എന്ന ഘടകം ആന്തരികാവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിന് കാരണമാകാറുണ്ട്. വൈറല്‍ അണുബാധകളെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.
ഇവയില്‍ ഫൈബര്‍, വൈറ്റമിന്‍ എ, ബി6, സി, ഫോളേറ്റ്, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.