‘കല്ലുമ്മക്കായ’ എന്ന് കേക്കുമ്പോൾ തന്നെ മലബാർ ആണല്ലേ ഓർമയിലേക്ക് വരുന്നത്. മലയാളിയാണെങ്കില്‍ ഒരിക്കലെങ്കിലും കല്ലുമ്മക്കായ കഴിച്ചിരിയ്ക്കണം. അതിന്റെ രുചിയും മണവും ഒന്നു വേറെ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. കല്ലുമ്മക്കായ പല രീതിയിൽ പാചകം ചെയ്യാമെങ്കിലും കല്ലുമ്മക്കായ റോസ്റ്റിന് ഒരേ പ്രത്യേക രുചിയാണ്. രുചിയൂറും കല്ലുമ്മക്കായ റോയ്സ്റ് തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിയ്ക്കാം. കല്ലുമ്മക്കായ വേവാന്‍ 15 മിനിട്ട് മതി. ഇത് വേവുമ്പോഴേക്കും അതിലുള്ള വെള്ളം വറ്റിപ്പോകും. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കാം. ഇതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക. പിന്നീട് വേവിച്ച് വെച്ചിരിയ്ക്കുന്ന കല്ലുമ്മക്കായ കറി ചേര്‍ത്ത് വെള്ളം ഇല്ലാതെ റോസ്റ്റ് ആക്കി എടുക്കുക.