എന്നും ഒരേ രീതിയിൽ ചിക്കൻ വെച്ച് മടുത്തോ? അല്‍പം വ്യത്യസ്ത സ്വാദോടെ ചിക്കന്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒരു റെസിപ്പിയാണ് ഹണി ഗാര്‍ലിക് ചിക്കന്‍. ഇതൊരു ചൈനീസ് റെസിപ്പിയാണിത്. അല്‍പം മധുരത്തോടു കൂടിയ ഈ ചിക്കന്‍ വിഭവം തയ്യാറാക്കാനും വളരെ എളുപ്പമാണ്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ ബ്രെസ്റ്റ്-2
- വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
- ഗാര്‍ലിക് പൗഡര്‍-ഒരു നുള്ള്
- ബട്ടര്‍-5 ടീസ്പൂണ്‍
- തേന്‍-3 ടീസ്പൂണ്‍
- സോയാസോസ്-അരടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
ചിക്കന്‍ ബ്രെസ്റ്റില്‍ കുരുമുളകുപൊടി, ഗാര്‍ലിക് പൗഡര്‍, ഉപ്പ് എന്നിവ വിതറുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കണം. ഇതിലേയ്ക്കു ചിക്കന്‍ ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ ഇരുവശവുമിട്ട് വേവിയ്ക്കണം. ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ വേവിയ്ക്കുക. ഇതിലേയ്ക്കു ചിക്കന്‍ സ്റ്റോക്കൊഴിച്ച് ഇളക്കണം. വെളുത്തുള്ളി അരിഞ്ഞത്, സോയാസോസ്, തേന്‍ എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കുക. വേണമെങ്കില്‍ പ്രഷര്‍ കുക്കറിലും വേവിയ്ക്കാം. വെന്തു ചേരുവകള്‍ ചിക്കന്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.