ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കടല്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ പ്രധാനിയാണ് ചെമ്മീൻ. ഇതുപയോഗിച്ച് വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യറാക്കാം. എന്നാൽ ഇന്ന് ഏറെ സ്വാദിഷ്ടമായ ചെമ്മീൻ പൊള്ളിച്ചത് തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
ചെമ്മീനില്‍ മുളകുപൊടി, മ്ഞ്ഞള്‍പ്പൊടി. ഉപ്പ്. ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഇത് വറുത്തു കോരുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഉലുവ, കടുക് എന്നിവ പൊട്ടിയ്ക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ചെറിയുള്ളിയും തക്കാളിയും ചേര്‍ക്കണം. മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ചെമ്മീന്‍ വറുത്തതിട്ട് ഇളക്കുക. കുരുമുളകു ചതച്ചതും ചേര്‍ത്തിളക്കണം. പിന്നീട് തേങ്ങാപ്പാലൊഴിച്ചു വറ്റിയ്ക്കുക. ചാറു വറ്റി ചെമ്മീനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ‘കണ്ണു നോക്കിയാല്‍ കാര്യം പിടി കിട്ടും’