ചെട്ടിനാട് സ്റ്റൈല്‍ മട്ടന്‍ ഫ്രൈ പരീക്ഷിച്ചുനോക്കു; നിങ്ങൾ മട്ടന്റെ ഫാനാകും

മട്ടന്‍ ചുരുക്കം ചിലർക്കേ ഇഷ്ട്ടവുകയൊള്ളു. മട്ടൻ വിഭവങ്ങള്‍ പല തരത്തിലും പരീക്ഷിയ്ക്കാമെങ്കിലും ചെട്ടിനാട് സ്റ്റൈലില്‍ മട്ടന്‍ ഫ്രൈ തയ്യറാക്കിയിട്ടുണ്ടാകില്ല അല്ലെ? എന്നും ഉള്ളതിൽനിന്നും അല്പം വ്യത്യസ്തമായി ഒന്ന് ഒരു ചെട്ടിനാട് സ്റ്റൈൽ മട്ടൻ ഫ്രൈ ആയാലോ?

ആവശ്യമായ ചേരുവകൾ

  • മട്ടന്‍- 1 കിലോ
  • സവാള-5
  • ചെറിയുള്ളി-7
  • വെളുത്തുള്ളി-6
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍
  • മുളകുപൊടി-2 ടീസ്പൂണ്‍
  • മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
  • കുരുമുളക്-10
  • ഗ്രാമ്പൂ-3
  • കറുവാപ്പട്ട-1 കഷ്ണം
  • വയനയില-2
  • പെരുഞ്ചീരകം-അര ടീസ്പൂണ്‍
  • തേങ്ങാ ചിരകിയത്-1 കപ്പ്
  • കടുക്-1 ടീസ്പൂണ്‍
  • ഉപ്പ്
  • ഓയില്‍
  • കറിവേപ്പില

തയ്യറാക്കുന്ന വിധം

മട്ടന്‍ കഴുകി കഷ്ണങ്ങളാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. പ്രഷര്‍ കുക്കറില്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ ചെറിയുള്ളി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് എന്നിവയിട്ടു വഴറ്റുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ മൂത്ത ശേഷം മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ചു വച്ച് വേവിയ്ക്കുക. കുക്കറില്‍ മൂന്നു വിസിലുകള്‍ വരുന്നതു വരെ വേവിയ്ക്കാം.

ഒരു പാനില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില, കുരുമുളക്, പെരുഞ്ചീരകം എന്നിവയിട്ടു വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ അല്‍പം വെളളം ചേര്‍ത്തു പേസ്റ്റാക്കാം. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കി ഇതിലേയ്ക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, തേങ്ങ് എന്നിവയിട്ടു നല്ലപോലെ വഴറ്റുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന പേസ്റ്റും വെള്ളം വറ്റിച്ച മട്ടന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കാം. ഇത് നല്ലപോലെ ഇളക്കി മസാല മട്ടനില്‍ പൊതിഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.