പല തരത്തിലും ഫ്രൈഡ് റൈസ് തയ്യാറാക്കാം. ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ് എന്നിവയെല്ലാം ട്രൈ ചെയ്തിട്ടുണ്ടെകിലും ഫിഷ് ഫ്രൈഡ് റൈസ് തയ്യറാക്കുന്നത് കുറവായിരിക്കും അല്ലെ? അധികം മുള്ളില്ലാത്ത, മാംസളമായ മീൻ ഉപയോഗിച്ച് ഒരു ഫിഷ് ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീന്‍-അരക്കിലോ
- ചോറ്-3 കപ്പ്
- സവാള-3
- ക്യാപ്‌സിക്കം-1 കപ്പ്
- ക്യാരറ്റ്-2
- വെളുത്തുളളി-4
- ഇഞ്ചി-1 ടീസ്പൂണ്‍
- ഫിഷ് സോസ്-1 ടേബിള്‍ സ്പൂണ്‍
- ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
- സോയാസോസ്-3 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- കോണ്‍സ്റ്റാര്‍ച്ച്-1 ടേബിള്‍ സ്പൂണ്‍
- സെലറി-അരക്കപ്പ്
- ഓയില്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ സോയാസോസ്, ഫിഷ്‌സോസ്, ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പസമയം വയ്ക്കുക. മീന്‍ വറുക്കുന്നതിനു തൊട്ടുമുന്‍പായി കോണ്‍സ്റ്റാര്‍ച്ച് പൗഡര്‍ പുരട്ടുക. ഓയില്‍ ചൂടാക്കി ഇത് വറുത്തെടുക്കുക. മൊരിയുന്നതുവരെ വറുത്തെടുക്കണം. ഇത് പുറത്തെടുത്തു വയ്ക്കുക. ഇതേ ഓയിലില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ക്യാരറ്റ്, ക്യാപസ്ിക്കം എന്നിവയിട്ട് ഇളക്കുക. ഇത് ഒരുവിധം വെന്തു കഴിയു്‌മ്പോള്‍ സെലറി അരിഞ്ഞു ചേര്‍ക്കാം. വറുത്ത മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് ചോറും ചേര്‍ത്തിളക്കി അല്‍പസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.