വ്യത്യസ്തരുചികളില്‍ ചിക്കന്‍ പാകം ചെയ്യാം. ചിക്കന്‍ എപ്പോഴും വ്യത്യസ്ത രുചിയിൽ പാകം ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ട്ടം. അതുകൊണ്ടുതന്നെ ഇന്ന് ചിക്കൻ മലായ് ടിക്ക റെസിപ്പി നോക്കിയാലോ? സൈഡ് ഡിഷായി ഉപയോഗിയ്ക്കുന്ന ഇത് ഫ്രഷ് ക്രീം, ചീസ് എന്നിവ ഉപയോഗിച്ചാണ് തയ്യറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ ബ്രെസ്റ്റ്-8
- ഫ്രഷ് ക്രീം-അരക്കപ്പ്
- ചെദാര്‍ ചീസ്-അരക്കപ്പ്
- മുട്ട-2
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-6 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- യോഗര്‍ട്ട് അല്ലെങ്കില്‍ പുളിയുള്ള ക്രീം-4 ടീസ്പൂണ്‍
- ഒലീവ് ഓയില്‍ 4 ടീസ്പൂണ്‍
- ജീരകപ്പൊടി-1 ടീസ്പൂണ്‍
- ഓയില്‍
- മല്ലിയില
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഓയില്‍ ഒഴികെയുള്ള എല്ലാ ചേരുവകളും, ഒലീവ് ഓയില്‍ അടക്കം, ഒരു ബൗളില്‍ ചേര്‍ത്തു കലര്‍ത്തുക. നല്ലപോലെ അടിച്ചിളക്കി കലക്കണം. ഇത് ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ഇതില്‍ പുരട്ടി വയ്ക്കുക. ഫ്രിഡ്ജില്‍ ഒരു രാത്രി മുഴുവനുമോ എഴെട്ടു മണിക്കൂറോ വച്ചാല്‍ നന്ന്. ചിക്കന്‍ കഷ്ണങ്ങള്‍ സ്‌ക്രൂവേഴ്‌സില്‍ വച്ച് ഗ്രില്‍ ചെയ്‌തെടുക്കാം. അല്ലെങ്കില്‍ ബേക്ക്, ബാര്‍ബക്യൂ തുടങ്ങിയ വഴികളും പരീക്ഷിയ്ക്കാം. എളുപ്പം, ഈ മട്ടന്‍ ഉലര്‍ത്തിയത്