ഹരിയാലി മട്ടന്‍ കറി തയ്യറാക്കുന്നത് നോക്കിയാലോ?

മട്ടൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഇതാ, പച്ചനിറത്തിലുള്ള ഒരു മട്ടന്‍ കറി, ഹരിയാലി മട്ടന്‍ കറി. മട്ടന്‍ കറി പല തരത്തിലുണ്ടാക്കംകിലും ഹരിയാലി മട്ടൻ കറി തയ്യറാക്കുന്നത് കുറവാകും. ഇന്ന് ഹരിയാലി മട്ടൺ കറിയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മട്ടന്‍-അരക്കിലോ
  • മല്ലിയില-1 കെട്ട്
  • സവാള-3
  • പച്ചമുളക്-3
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
  • കശുവണ്ടിപ്പരിപ്പ്-7
  • കുരുമുളക്-15
  • സ്റ്റാര്‍ അനൈസ്-1
  • കറുവാപ്പട്ട-1
  • ഗ്രാമ്പൂ-3
  • ജീരകപ്പൊടി-1 ടീസ്പൂണ്‍
  • മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
  • ഫ്രഷ് ക്രീം-1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • വെള്ളം

തയ്യറാക്കുന്ന വിധം

ഇറച്ചി നുറുക്കി കഴുകിയെടുക്കുക. മല്ലിയില, പച്ചമുളക് എന്നിവ മിക്‌സിയില്‍ അരച്ചെടുക്കണം. സവാള, കശുവണ്ടിപ്പരിപ്പ്, സ്റ്റാര്‍ അനൈസ്, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരുമിച്ചരയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. അല്‍പം കഴിഞ്ഞ് വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ചേര്‍ക്കണം. മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. മല്ലിയില അരച്ച പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി വേവിയ്ക്കണം. മട്ടന്‍ വെന്ത് കുറുകുമ്പോള്‍ ഫ്രഷ് ക്രീം ചേര്‍ത്തിളക്കാം. ഹരിയാലി മട്ടന്‍ കറി