പാ​നൂ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം; വെടിമരുന്ന് എത്തിച്ചയാളടക്കം 3 പേർ കൂടി അറസ്റ്റിൽ

ക​ണ്ണൂ​ര്‍: പാ​നൂ​ർ ബോം​ബ് സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി ബാ​ബു, ക​തി​രൂ​ർ ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജി​ലേ​ഷ്, സ​ജി​ലേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​തി​രൂ​ര്‍ മ​നോ​ജ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​ണ് സ​ജി​ലേ​ഷ്.

ബോം​ബ് നി​ർ​മി​ക്കാ​നു​ള്ള വെ​ടി​മ​രു​ന്ന് വാ​ങ്ങി​യ​ത് ബാ​ബു​വി​ൽ നി​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാംപ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് വടകരയിലാണെന്ന് ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. പാനൂര്‍ ബോംബ് സ്‌ഫോടനം വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എന്ന് തെളിഞ്ഞു. അന്വേഷണം സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണം. വടകരയില്‍നിന്നാണ് ഒരാളെ അറസ്റ്റുചെയ്തത്. സ്ഥാനാര്‍ഥിയെ ലക്ഷ്യം വച്ചാണിത്. കോഴിക്കോട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും ഉന്നത സി.പി.എം. നേതാക്കളുടെയും അറിവോടെയാണിതെന്ന് വേണു ആരോപിച്ചു.

നിര്‍മിക്കപ്പെട്ട ബോംബുകള്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെട്ടതായി സംശയിക്കുകയാണെന്നും ഇത് കണ്ടെത്താനുള്ള റെയ്ഡ് അടക്കമുള്ള അടിയന്തര നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും വേണു ആവശ്യപ്പെട്ടു.

ഏ​പ്രി​ല്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യാ​യി​രു​ന്നു ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​നൂ​ര്‍ കൈ​വേ​ലി​ക്ക​ല്‍ മു​ളി​യാ​ത്തോ​ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.