ആംആദ്മിക്ക് വീണ്ടും തിരിച്ചടി;​ വഖഫ് ബോർഡ് കേസില്‍ എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ൽ​ഹിയിൽ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റ്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇ‍ഡി അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. ചോ​ദ്യം​ ​ചെ​യ്യ​ലി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​

വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. നേരത്തെ കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു. കേ​ജ്‌​രി​വാ​ൾ​ ​അ​ട​ക്കം​ ​ഇ.​ഡി​ ​അ​റ​സ്റ്റു​ ​ചെ​യ്യു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ആം​ ​ആ​ദ്‌​മി​ ​നേ​താ​വാ​ണ് ​അ​മാ​ന​ത്തു​ള്ള.​ ​ഓ​ഖ്‌​ല മണ്ഡലത്തെയാണ് ​​അ​മാ​ന​ത്തു​ള്ള​ ​ഖാ​ൻ​ പ്രതിനിധീകരിക്കുന്നത്.

കഴിഞ്ഞയാഴ്ച അമാനത്തുള്ള ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഏപ്രില്‍ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അമാനുത്തുള്ള ഖാന്‍റെ വിശദീകരണം.

അതേസമയം,അറസ്റ്റിനെതിരെ എ എ പി രംഗത്തെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്കുള്ള ശ്രമമാണെന്നും കള്ളക്കേസിൽ എംഎൽഎമാരെ അറസ്റ്റ് ചെയ്യുന്നുവെന്നും സഞ്ജയ് സിങ്ങ് എം പി ആരോപിച്ചു.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. പ്രമേഹം കൂടി ജാമ്യം ലഭിക്കുന്നതിനായി കേജ്‌രിവാൾ ധാരാളം മധുരം കഴിക്കുന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തെത്തിയത്.