സിഎംആർഎൽ കേസ്: വിജിലൻസ് കോടതി ഇന്നു വിധി പറയും

തിരുവനന്തപുരം: ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു പണം ലഭിച്ചുവെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്നു വിധി പറയും. 12നു വിധി പറയാനിരുന്നതാണു മാറ്റിയത്. വിധിപ്പകർപ്പു തയാറാക്കുന്നതു പൂർത്തിയാകാത്തതിനാലാണു മാറ്റിയതെന്നു കോടതി അറിയിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടേതാണ് ഹർജി. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണ് എതിർകക്ഷികൾ.