കേക്കില്ലാതെ ക്രിസ്തുമസ് പൂര്‍ണമാവില്ലെന്നു തന്നെ പറയാം. എന്നാൽ കേക്കാൻ കഴിക്കാൻ തോന്നിയാൽ ക്രിസ്തുമസ് വരെ കാക്കേണ്ട. വീട്ടിൽ തയ്യറാക്കാം ഒരടിപൊളി ആപ്പിള്‍ ഹണി കേക്ക്
ആവശ്യമായ ചേരുവകൾ
- ആപ്പിള്‍ ചെറുതായി അരിഞ്ഞത്-2 കപ്പ്
- മുട്ട-3
- ബട്ടർ -1 കപ്പ്
- പഞ്ചസാര-1 കപ്പ്
- മൈദ-1 കപ്പ്
- വാനില എസന്‍സ്-3-4 ഡ്രോപ്‌സ്
- തേന്‍-4 ടേബിള്‍ സ്പൂണ്‍
- ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
- ആല്‍മണ്ട് പൗഡര്‍-1 കപ്പ്
തയ്യറാക്കുന്ന വിധം
ഒരു ബൗളില്‍ പഞ്ചസാര, മുട്ട, ബട്ടര്‍, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കി കലര്‍ത്തുക. ഇതിലേയ്ക്ക് മൈദ ചേർത്തിളക്കണം. പിന്നീട് ആല്‍മണ്ട് പൗഡര്‍, തേന്‍, ബേക്കിംഗ് സോഡ എന്നിവയും ചേര്‍ത്തിളക്കുക. ഇവ എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൂട്ടുക. ഇതിലേയ്ക്ക് ആപ്പിള്‍ നുറുക്കിയതു ചേര്‍ക്കണം. ചുവടല്‍പ്പം കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിയ്ക്കണം. അവന്‍ 350 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യണം. ഇതില്‍ കേക്ക് മിശ്രിതം വച്ച് 40 മിനിറ്റു ബേക്ക് ചെയ്യണം. പ്രഷര്‍ കുക്കറിലാണ് തയ്യാറാക്കുന്നതെങ്കില്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതിനു മുകളില്‍ മിശ്രിതമൊഴിച്ച പാത്രം വയ്ക്കുക. വിസിലിടാതെ അര മണിക്കൂര്‍ വേവിയ്ക്കുക. കേക്കു വെന്തു കഴിഞ്ഞാല്‍ തണുത്ത ശേഷം ഉപയോഗിയ്ക്കാം. ക്രിസ്തുമസിന് മട്ടന്‍ കാലിയ