എരിവിനും രുചിയ്ക്കും പേരു കേട്ടതാണ് കുട്ടനാടന്‍ വിഭവങ്ങള്‍. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങള്‍. കുട്ടനാട്ടിലെ സ്പെഷ്യൽ താറാവ് കറി തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- താറാവ്-അരക്കിലോ
- സവാള-2
- തക്കാളി-1
- ഇഞ്ചി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി ചതച്ചത്-1 ടേബിള്‍ സ്പൂണ്‍
- ചുവന്നുളളി നീളത്തില്‍-1 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-6
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഗരംമസാലാപ്പൊടി-2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- പെരുഞ്ചീരകം-1 ടീസ്പൂണ്‍
- മുഴുവന്‍ കുരുമുളക്-1 ടീസ്പൂണ്‍
- തേങ്ങയുടെ ഒന്നാം പാല്‍-1 കപ്പ്
- രണ്ടാംപാല്‍-1 കപ്പ്
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
താറാവിറച്ചി ഇടത്തരം കഷ്ണങ്ങളാക്കി ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. മുഴുവന്‍ കുരുമുളക്, പെരുഞ്ചീരകം എന്നിവ ചൂടാക്കി പാകത്തിനു വെള്ളം ചേര്‍ത്തരച്ചു പേസ്റ്റാക്കി ഇതും ഇറച്ചില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ഇത് പിന്നീട് അര മണിക്കൂര്‍ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം.
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കറിവേപ്പില വറുക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിയ്ക്കുക. പിന്നീട് തക്കാളി ചേര്‍ത്തിളക്കാം.
ഇതിലേയ്ക്ക് മസാലപ്പൊടികളെല്ലാം ചേര്‍ത്തിളക്കുക. ഇതിലേയ്ക്കു താറാവിറച്ചി ചേര്‍ത്ത് തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്തിക്കണം. ഇത് തിളച്ചു വറ്റുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് കുറുക്കി വാങ്ങിയെടുക്കാം. ഇതിനു മുകളില്‍ അല്‍പം കുരുമുളകു ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കാം. ഷാഹി മഷ്‌റൂം മസാല തയ്യാറാക്കാം