എളുപ്പത്തിലുള്ള കറികൾ തയ്യറാക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. അത്തരത്തിലുള്ള റെസിപ്പികൾ അന്വേഷിച്ചു കണ്ടെത്തുന്നവരുമാണ്. ഉരുളകിഴങ്ങ് കൊണ്ട് അത്തരത്തിൽ എളുപ്പത്തിലും രുചിയിലുമുള്ള റെസിപ്പികൾ തയ്യറാക്കാം. ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം ഒരുഗ്രൻ കോംബോ ആയിട്ടുള്ള ഉരുളകിഴങ്ങ് മസാല റെസിപ്പി നോക്കു.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്-6
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-3
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- മല്ലിയില
- കറിവേപ്പില
- ചെറുനാരങ്ങാനീര്
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഉടയാത്ത, എന്നാല്‍ നല്ലപോലെ വെന്ത പരുവത്തില്‍ വേവിച്ചു തൊലി കളയുക. ഇത് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി അരിയാം. പച്ചമുളക് ചെറുതായി വട്ടത്തില്‍ അരിയുക. ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പിലയിട്ടു വറക്കുക. പച്ചമുളകും ചേര്‍ക്കാം. ഇതിനു ശേഷം ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. അല്പനേരം ഇളക്കുക. ഉപ്പു ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകണം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് മല്ലിയില, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കണം. കൂടുതല്‍ എരിവു വേണ്ടവര്‍ക്ക് കുരുമുളകു പൊടി കൂടുതലിടാം. ഫ്രഷായ കുരുമുളക് അധികം പൊടിയാത്ത രീതിയില്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്.ഉരുളക്കിഴങ്ങു കറി, എളുപ്പത്തില്‍