ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉണ്ടായ വീഴ്ച മനസ്സിലാക്കുന്നു. കാസര്‍ഗോഡ് നടന്ന മോക്ക് പോളിംഗില്‍ ഇ.വി.എമ്മില്‍ ഉണ്ടായ പ്രശ്നം തിരുവനന്തപുരത്തും ഉണ്ടായെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ വാര്‍ത്ത തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ആങ്കയിലാക്കുന്ന തരത്തില്‍ പ്രസിദ്ധീരിച്ചതില് ഖേദിക്കുന്നു.
അന്വേഷണം ന്യൂസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ഒരു വസ്തുതാ വിരുദ്ധമായ വാര്‍ത്ത ഉണ്ടായിട്ടില്ല. വാര്‍ത്തയുടെ എല്ലാ തലങ്ങളും പരിശോധിച്ചു മാത്രമാണ് പബ്ലിഷ് ചെയ്യുന്നതും. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു തെറ്റ് കടന്നു കൂടിയതില്‍ നിര്‍വാജ്യം ക്ഷമ ചോദിക്കുന്നു. ഇനി മേലില്‍ ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ സൂക്ഷിക്കുമെന്നും ഇതിനാല്‍ വായനക്കാരെ അറിയിക്കുന്നു.