കാലാവസ്ഥ മാറുമ്പോള്‍ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. രോഗപ്രതിരോധശേഷി കുറയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെ രോഗപ്രതിരോധശേഷി കൂട്ടുവാന്‍ കഴിയും. അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
മഞ്ഞള്‍ പാല്‍
മഞ്ഞള്‍ പാല്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. മഞ്ഞളിലെ കുര്‍കുമിന്‍ ഇതിന് ഗുണം ചെയ്യുന്നതാണ്.
ഇഞ്ചിചായ
ഇഞ്ചിചായ കുടിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ആണ് രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്. ഗ്രീന്‍ ടീ കുടിക്കുന്നതും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. തൊണ്ട വേദന, തൊണ്ടയടപ്പ് എന്നിവ മാറും
തുളസിചായ
തുളസിചായയും രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ഇവയിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
വെള്ളം കുടിക്കാം
രാത്രി മുഴുവൻ ഉറങ്ങി രാവിലെ എണീക്കുമ്പോഴേക്ക് ശരീരത്തിൽ ജലാംശം കുറവായിരിക്കും. രാവിലെ എണീറ്റാലുടൻ കാപ്പി കുടിച്ചാൽ അത് ശരീരത്തിൽ കൂടുതൽ ജലദൗർലഭ്യം ഉണ്ടാക്കുകയെ ഉള്ളൂ. അതുകൊണ്ട് രാവിലെ എണീറ്റാലുടൻ കാപ്പി കുടിക്കും മുൻപ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കണം. ഒരു നാരങ്ങ പിഴിഞ്ഞു ചേർത്ത വെള്ളമാണെങ്കിൽ ഏറെ നല്ലത്.