മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം രുചി കൂടും. ഇതിന്റെ റുച്ചു എടുത്തുപറയുക തന്നെ വേണം. മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കിയ നല്ല നാടൻ ബീഫ്‌കറി തയ്യറാക്കിയാലോ? ഒന്ന് ട്രൈ ചെയ്തു നോക്കു
ആവശ്യമായ ചേരുവകൾ
- ബീഫ് – ഒരു കിലോ
- സവാള കൊത്തിയരിഞ്ഞത് – രണ്ട്
- തക്കാളി – രണ്ട്
- പച്ചമുളക് – രണ്ടോമൂന്നോ
- ഇഞ്ചിചതച്ചത് – ഒരുകഷ്ണം മീഡിയംസൈസ്
- വെളുത്തുള്ളി ചതച്ചത് – വലുത് ആറെണ്ണം
- ഉലുവ – ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
- വറുത്ത്പൊടിച്ചമല്ലിപൊടി – അഞ്ചുടേബിൾസ്പൂൺ
- മുളകുപൊടി – ഒരു ടേബിൾസ്പൂൺ (എരിവിന് അനുസരിച്)
- കുരുമുളകുപൊടി – അരസ്പൂൺ
- ഗരംമസാല – അരസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില, മല്ലിയില, പൊതിനായില – കുറച്ച്
തയ്യാറാക്കുന്ന വിധം
ഒരു മൺപാത്രത്തിൽ ഇറച്ചി ചേർത്തതിന് ശേഷം അരിഞ്ഞതും ചതച്ചതുമായ പച്ചക്കറികൾ ചേർക്കാം. അതിലേക്ക് മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉലുവ എന്നിവയും ഉപ്പും ചേർത്ത് ആവശ്യത്തിലും കുറച്ച് കൂടുതൽ വെള്ളമൊഴിച്ച് മിക്സ്‌ചെയ്ത് വിറകടുപ്പിൽ വെച്ചുകൊടുക്കാം. തിളക്കുന്നതുവരെ നന്നായി കത്തിച്ചുകൊടുക്കണം. തിളച്ചുകഴിഞ്ഞാൽ ഒരുമീഡിയം തീയിൽ സാവധാനം വേവിച്ചെടുക്കണം. വെന്തുകഴിഞ്ഞാൽ കറിയിലേക്ക് കുരുമുളക്പൊടിയും ഗരംമസാലപൊടിയും ചേർത്തുകൊടുക്കാം. ഇനി ചെറിയ ഉള്ളി പൊടിയായരിഞ്ഞതും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഒഴിച്ചു കൊടുക്കാം. കുറച്ച് മല്ലിയിലയും പൊതിനായിലയും പൊടിയായരിഞ്ഞു കറിയിൽ ചേർത്തിളക്കി അല്പസമയം മൂടിവെക്കണം. പിന്നീട് തുറന്ന് സേർവ് ചെയ്ത് കഴിക്കാം.
വിറകടുപ്പില്ലാത്തവർ കുക്കറിൽ വെച്ച് ഒരു മുക്കാൽ വേവിൽ എടുത്ത് ഒരു മൺചട്ടിയിലേക്ക് മാറ്റണം. ഇനി ഇതിനെ ലോ ഫ്‌ളൈമിൽ ഗ്യാസ് സ്റ്റവിൽ വെച്ച് കുറച്ച്സമയം കുക്ക്ചെയ്തെടുത്താലും ഈ ടേസ്റ്റ് കിട്ടും. ഒരിക്കലെങ്കിലും ട്രൈചെയ്തു നോക്കണം. (സബ്സ്ക്രൈബ് ചെയ്യുമല്ലോ ).