കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് ചിക്കൻ. ചിക്കന്‍ ഉപയോഗിച്ചും പോപ്‌കോണ്‍ തയ്യാറാക്കാം. എന്നാൽ ഇന്ന് ഒരു ചിക്കൻ പോപ്‌കോൺ ആയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- അരിപ്പൊടി-5 ടീസ്പൂണ്‍
- മൈദ-5 ടീസ്പൂണ്‍
- കോണ്‍ഫ്‌ളോര്‍-43 ടീസ്പൂണ്‍
- മുട്ട-2
- മോര്-1 കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-21 ടീസ്പൂണ്‍
- കുരുമുളകുപൊടി-2 ടീസ്പൂണ്‍
- സോയാസോസ്-2 ടീസ്പൂണ്‍
- വിനെഗര്‍-2 ടീസ്പൂണ്‍
- ഉപ്പ്
- ബ്രെഡ് ക്രംമ്പ്‌സ്
- വെജിറ്റബിള്‍ ഓയില്‍
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ മോരു പുരട്ടി 10 മിനിറ്റു വയ്ക്കുക. പിന്നീട് ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, വിനെഗര്‍ എന്നിവ ഇളക്കി പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കോണ്‍ഫ്‌ളോര്‍, മൈദ, അരിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കലര്‍ത്തി ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി വയ്ക്കണം. മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നു വീതം മുട്ടയില്‍ മുക്കി പിന്നീ് ബ്രെഡ് ക്രംമ്പിലിട്ടിളക്കി വെജിറ്റബില്‍ ഓയില്‍ തിളപ്പിച്ചു വറുത്തെടുക്കുക. ചിക്കന്‍ പോപ്‌കോണ്‍ തയ്യാര്‍.