സാലഡുകള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. പല തരം പച്ചക്കറികൾ ഉപയോഗിച്ചും പഴങ്ങൾ ഉപയോഗിച്ചും സാലഡ് തയ്യറാക്കാ. മാങ്ങ ഉപയോഗിച്ചും സാലഡുണ്ടാക്കാം. മാങ്ങാക്കാലം ആയതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലും മാങ്ങ സുലഭമായിരിക്കും. ഇന്ന് ഒരു മാങ്ങ സാലഡ് ആവാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ-1
- വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
- തക്കാളി-2
- സവാള-1
- ഒലീവ് ഓയില്‍-3 ടീസ്പൂണ്‍
- ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിയില
- ഉപ്പ്
തയ്യറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. സവാള വട്ടത്തില്‍ അരിയണം. തക്കാളിയും ചെറുതാക്കി അരിയുക. ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. മാങ്ങാ സാലഡ് തയ്യാര്‍.