പൈനാപ്പിള്‍ ജ്യൂസായും വെറുതെ കഴിയ്ക്കുകയുമെല്ലാം ചെയ്യാം. എന്നാൽ ഒരു വ്യത്യാസത്തിനു വേണ്ടി പൈനാപ്പിള്‍ റൈസ് തയ്യാറാക്കി നോക്കിയാലോ? പൈനാപ്പിള്‍ റൈസ് എന്ന് കേൾക്കുന്നത് ആദ്യമായിട്ടാകും ആകും അല്ലെ? റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരി-150 ഗ്രാം
- പൈനാപ്പിള്‍-100 ഗ്രാം
- സവാള-2
- പൈനാപ്പിള്‍ ജ്യൂസ്-2 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി-3
- മസാല പൗഡര്‍-1 ടീസ്പൂണ്‍
- കൊല്ലമുളക്-3
തയ്യറാക്കുന്ന വിധം
അരി കഴുകി പാകത്തിനു വേവിച്ചു ചോറാക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി ചതച്ചത്, കൊല്ലമുളക്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് ചോറും മസാല പൗഡറും ഉപ്പും ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം ഇളക്കിയ ശേഷം പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്തിളക്കണം. പൈനാപ്പിള്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കുക. മല്ലിയില, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. കോണ്‍ ആലൂ ഡ്രൈ ഫ്രൈ തയ്യാറാക്കാം