കാസര്‍കോട്: വീട്ടിലെ വോട്ട് സംവിധാനംവഴി വോട്ട് രേഖപെടുത്തുന്നതിനിടെ 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തതായി പരാതി. കാസര്‍കോട് ജില്ലയില്‍ 92 കാരിയായ ദേവിയുടെ വോട്ട് ആണ് സിപിഐഎം നേതാവ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്.
വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Read also :ചെങ്ങന്നൂരിൽ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പരസ്പരം കൈമാറി: 5 വിദ്യാർഥികൾ അറസ്റ്റിൽ