ചിക്കന്‍ രുചികള്‍ ഇഷ്ട്ടപെടാത്തവർ ആരാണുള്ളത്? എന്തെല്ലാം തരാം വെറൈറ്റികൾ, എന്തിലും ഏതിലും വെറൈറ്റികൾ കണ്ടുപിടിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. ചിക്കനിൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ? ചൈനീസ് സ്റ്റൈലിലുള്ള പെപ്പര്‍ ക്യാപ്‌സിക്കം ചിക്കന്‍ തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- സവാള-4
- ക്യാപ്‌സിക്കം-3
- പച്ചമുളക്-3
- തൈര്-2 ടേബിള്‍ സ്‌പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2ടീസ്‌പൂണ്‍
- മുളകുപൊടി-2 ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്‌പൂണ്‍
- പച്ചമുളക്-4
- ബെ ലീഫ്-1
- കുരുമുളകുപൊടി-1 ടേബിള്‍ സ്‌പൂണ്‍
- മല്ലിയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി വയ്‌ക്കുക. 1 മണിക്കൂറിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ മൂന്നു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതില്‍ ബെ ലീഫ്, പച്ചമുളക്, സവാള എന്നിവയിട്ടു വഴറ്റുക. ഇതിലേയ്‌ക്കു ക്യാപ്‌സിക്കം ചേര്‍ത്തിളക്കാം. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേയ്‌ക്ക് വേവിച്ചു വച്ച ചിക്കന്‍ ഇട്ട് ഇളക്കുക. കുരുമുളകുപൊടിയും ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കി അല്‍പസമയം വേവിച്ച ശേഷം മല്ലിയില ചേര്‍ത്തു വാങ്ങി വയ്‌ക്കാം. പെപ്പര്‍ മഷ്‌റൂം ഫ്രൈ തയ്യാറാക്കാം