മാംസ ഭക്ഷണങ്ങള്‍ കഴിക്കാത്ത സസ്യാഹാരികള്‍ക്കുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പനീര്‍. കാല്‍സ്യം സമ്പുഷ്ടവുമാണ് പനീർ. പനീര്‍, തക്കാളി എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാം. പനീര്‍-ടൊമാറ്റോ ഗ്രേവി. ചപ്പാത്തിക്കും ചോറിനുമൊപ്പം ഒരടിപൊളി കോമ്പിനേഷനാണ് ഇത്.
ആവശ്യമായ ചേരുവകൾ
- പനീര്‍-കാല്‍ കിലോ
- സവാള-2
- തക്കാളി-2
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ഗരം മസാല-അര ടീസ്പൂണ്‍
- പച്ചമുളക്-3
- തക്കാളി സോസ്-1 ടീസ്പൂണ്‍
- വയനയില-1
- ജീരകം-അര ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതിലിട്ട് ചെറുതായി വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇതു വാങ്ങി വയ്ക്കുക. സവാള, പച്ചമുളക് എന്നിവ ചേര്‍ത്തരയ്ക്കുക. പാനില്‍ അല്‍പം എണ്ണയൊഴിച്ച് ജീരകം പൊട്ടിയ്ക്കുക. പിന്നീട് വയനയില ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. തക്കാളി അരച്ചു ചേര്‍ത്തിളക്കുക. സിപിംള്‍ പരിപ്പു കറി, സിന്ധി സ്റ്റൈല്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് മുളകുപൊടി, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് ഗരം മസാലയും ചേര്‍ക്കുക. ഇത് നല്ലപോലെ വെന്തു ചേരുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. രണ്ടു മൂന്നു മിനിറ്റു വേവിച്ച ശേഷം മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ